ഫാ. ഡേവിസ് ചിറമ്മലും ഫ്രാങ്കോയും റീത്തു തോമസും ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നു
Thursday, October 29, 2015 6:27 AM IST
മെല്‍ബണ്‍: അവയവദാനത്തിന്റെ പ്രചാരകനായ ഫാ. ഡേവിസ് ചിറമ്മലും സംഗീത ലോകത്തെ യുവജനങ്ങളുടെ ഹരവുമായ ഗായകന്‍ ഫ്രാങ്കോയും പ്രശസ്ത പിന്നണി ഗായിക റീത്തു തോമസും ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നു.

2016 ജനുവരി ആദ്യ വാരം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കൈക്കുമ്പിളുമായി 'സാന്ത്വനം 2016' പെര്‍ത്ത്, മെല്‍ബണ്‍, സിഡ്നി, ഓള്‍ബറി എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തും. 23 നു വൈകുന്നേരം ആറിനു ക്രാന്‍ബണില്‍ സംഗീത സന്ധ്യയും അവയവദാനത്തിന്റെ അനുഭവങ്ങള്‍, സ്വന്തം വൃക്ക ദാനത്തിലൂടെ തെളിയിച്ച ഫാ. ഡേവിസ് ചിറമേല്‍ പ്രസംഗിക്കുകയും ചെയ്യും.

വിവരങ്ങള്‍ക്ക്: 0411 527 988, 0421 359 354, 0401 955 965.

റിപ്പോര്‍ട്ട്: സിബി സെബാസ്റ്യന്‍