ലുധിയാന സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
Tuesday, October 20, 2015 6:36 AM IST
ലുധിയാന: ഫരീദാബാദ് രൂപതയുടെ കീഴില്‍ വരുന്ന പഞ്ചാബിലെ ലുധിയാന സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാള്‍ സംയുക്തമായി ആഘോഷിച്ചു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. റോണി തോപ്പിലാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. മാത്യു പാറപ്ളാക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്