'അമര്‍ അക്ബര്‍ അന്തോണി' മൊണാഷില്‍ ഒക്ടോബര്‍ 24ന്
Tuesday, October 20, 2015 6:35 AM IST
മെല്‍ബണ്‍: സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം 'അമര്‍ അക്ബര്‍ അന്തോണി' ഒക്ടോബര്‍ 24നു (ശനി) മൊണാഷ് യൂണിയന്‍ സിനിമാസില്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത മിമിക്രി കലാകാരന്‍ നാദിര്‍ഷയുടെ കന്നി സംവിധാന സംരംഭമാണ് 'അമര്‍ അക്ബര്‍ അന്തോണി'. പ്രൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, നമിതാ പ്രമോദ് എന്നിവരാണു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിനു ഈണം പകര്‍ന്നിരിക്കുന്നത്.

തമാശയ്ക്ക് തമാശയും പഞ്ചിനു പഞ്ചും തുടങ്ങി ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറിനുവേണ്ട എല്ലാ ചേരുവകളും നിറഞ്ഞ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നിലവാരമുള്ള കോമഡി നമ്പരുകള്‍ അമര്‍ അക്ബര്‍ അന്തോണിയെ കൂടുതല്‍ രസകരമാക്കുന്നു.

ഡ്രീംലാബ്സ് എന്റര്‍ടൈന്‍മെന്റാണു ചിത്രം മൊണാഷ് യൂണിയന്‍ സിനിമാസില്‍ എത്തിക്കുന്നത്. 11മാ, 2ുാ,5.30ുാ, 9ുാ എന്നിങ്ങനെ നാലു പ്രദര്‍ശനങ്ങളാണുള്ളത്.

ടിക്കറ്റുകള്‍ക്ക് 0404432553, 0433222440, 0449147396, 0403153292. ഓണ്‍ലൈന്‍ ബുക്കിംഗ്: ംംം.ൃ്യയീീസശിഴ.രീാ/ഖഉദട