പ്രഭാഷണം നടത്തി
Tuesday, October 20, 2015 6:33 AM IST
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടന്ന ഏഴാമത് ഏഷ്യന്‍ ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ 'ഏഷ്യയിലെ സ്വകാര്യ വിദ്യാഭ്യാസ ബിസിനസ് പുരോഗതി' എന്ന വിഷയത്തെ ആസ്പദമാക്കി ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഗവര്‍ണേഴ്സ് ബോര്‍ഡ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍ പ്രഭാഷണം നടത്തി.

സ്വകാര്യ വിദ്യാഭ്യാസ മേഖലയെ അടിസ്ഥാനമാക്കി ഏഷ്യന്‍ രാജ്യങ്ങളിലും ആഗോളതലത്തിലുമുള്ള ബിസിനസ് സാധ്യതകളും പുരോഗതിയും സംബന്ധിച്ചു തയാറാക്കിയ പ്രബന്ധം സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ ഹബായി ഏഷ്യന്‍ രാജ്യങ്ങള്‍ വളരുന്നതു സംബന്ധിച്ചു ഏഷ്യ പസഫിക് സര്‍വകലാശാലകളില്‍നിന്നുള്ള പ്രമുഖ അക്കഡേമിക് പണ്ഡിതന്മാര്‍ പങ്കെടുത്ത സമ്മേളനം ചര്‍ച്ച ചെയ്തു. സാറാ ബോള്‍ (പ്രിന്‍സിപ്പല്‍ വുഡ്സ് ബാഗോട്ട്, ഓസ്ട്രേലിയ), ഡോ പീറ്റര്‍ ലൂക്കര്‍ (നാന്‍യാംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, സിംഗപ്പൂര്‍), ഡോ പിയറി ടാപി (പാരീസ്) തുടങ്ങിയ പ്രമുഖര്‍ പ്രഭാഷണം നടത്തി.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്