നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും പൂജവയ്പും വിദ്യാരംഭവും
Thursday, October 15, 2015 8:13 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്പ് ഒക്ടോബര്‍ 20നു (ചൊവ്വ) വൈകുന്നേരം ആറിനു നടക്കും.

പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്ടോബര്‍ 23 നു (വെള്ളി) പുലര്‍ച്ചെ 5.30നു മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. ഏഴിനു ഉഷ:പൂജ, 8:05നു പൂജ എടുപ്പ്, 8.10 മുതല്‍ ക്ഷേത്രാങ്കണത്തില്‍ സംഗീതാര്‍ച്ചനയും ഭക്തി ഗാന സുധയും. 8.30 മുതല്‍ 9.30 വരെ വിദ്യാരംഭം, 10നു ഉച്ചപൂജ, 10:30നു ദശമി ദീപാരാധന, 11 നു തിരുനട അടയ്ക്കും.

പൂജാദി കര്‍മങ്ങള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി പെരിങ്ങനമന ശ്രീജിത് അഡിഗയുടെ മുഖ്യ കാര്‍മികത്വത്വം വഹിക്കും. ഉച്ചയ്ക്ക് 12 നു നടക്കുന്ന സമൂഹ ഊട്ടോടുകൂടി ആഘോഷ പരിപാടികള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: നജഫ്ഗഡ് (യശോധരന്‍ നായര്‍ 9811219540, രാജേശ്വരി പിള്ള 9811224122), അമൃതപുരി (തുളസിധരന്‍ 9818991757), ലോക്നായക് പുരം (അനില്‍ കുമാര്‍ 9560357799).

റിപ്പോര്‍ട്ട്: കെ.എന്‍. ഷാജി