ഹജ്ജ് വോളന്റിയര്‍മാര്‍ക്കു സ്വീകരണം നല്‍കി
Tuesday, October 13, 2015 6:56 AM IST
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനു കെഎംസിസി വോളന്റിയര്‍മാര്‍ ചെയ്ത സേവനപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ. റിയാദ് മഞ്ചേരി മണ്ഡലം കെഎംസിസി യൂണിറ്റില്‍ നിന്നും ഹജ്ജ് വോളന്റിയര്‍മാരായി സേവനമനുഷ്ടിച്ച് തിരിച്ചെത്തിയ വോളന്റിയര്‍മാരെ ആദരിക്കുന്നതിനായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്വൈഎസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് പട്ടര്‍കുളം അധ്യക്ഷത വഹിച്ചു. വോളന്റിയര്‍മാര്‍ക്കുള്ള മൊമെന്റോ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി വിതരണം ചെയ്തു. മണ്ഡലം കണ്‍വന്‍ഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തലാപ്പില്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടേയും വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ചടങ്ങില്‍ മഞ്ചേരി സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് റഫീഖ് മേച്ചേരി, അബ്ദു എടപ്പറ്റ, അന്‍വര്‍ പുല്ലൂര്‍, സി.പി. ഉബൈദ്, അഷ്റഫ് കിണറ്റിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ വല്ലാഞ്ചിറ സ്വാഗതവും ട്രഷറര്‍ സലാം പയ്യനാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍