ഹറിക്കേന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനു വെള്ളിയാഴ്ച തുടങ്ങും
Tuesday, October 13, 2015 6:55 AM IST
റിയാദ്: ഹറിക്കേന്‍ ക്രിക്കറ്റ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹറിക്കേന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഒക്ടോബര്‍ 16നു (വെള്ളി) തുടക്കം കുറിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തിലാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറ്റുരയ്ക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ ഖുറൈസ് റോഡിലെ എക്സിറ്റ് 30 നടുത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു അടുത്തുള്ള ഗ്രൌണ്ടിലാണ് നടക്കുക.

വിവരങ്ങള്‍ക്ക്: നിധിന്‍ സുബ്രഹ്മണ്യന്‍ 0565160095, മിഥുന്‍ 0540644490.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍