പെര്‍ത്തില്‍ കേരളപ്പിറവി ആഘോഷവും സാഹിത്യസമ്മേളനവും നവംബര്‍ എട്ടിന്
Tuesday, October 13, 2015 6:46 AM IST
പെര്‍ത്ത്: പെര്‍ത്ത് മലയാളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷവും സാഹിത്യസമ്മേളനവും മലയാളപഠനകേന്ദ്രം ഉദ്ഘാടനവും സംയുക്തമായി നവംബര്‍ എട്ടിനു (ഞായര്‍) പെര്‍ത്തില്‍ നടക്കും.

മലയാളത്തിന്റെ പ്രിയ കവി പ്രഫ. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്കായി തുടങ്ങുന്ന മാതൃഭാഷാ പഠനകേന്ദ്രത്തിനു തുടക്കം കുറിക്കും.

വൈകുന്നേരം ആറിനു മാഡിങ്ടന്‍ കമ്യൂണിറ്റി ഹാളില്‍ (19 അഹരീരസ ട. ങമററശിഴീി ണഅ 6109) നടക്കുന്ന പ്രൌഡ ഗംഭീരമായ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പെര്‍ത്തിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സൂരജ് ടോമും സെക്രട്ടറി ആദര്‍ശ് കാര്‍ത്തികേയനും അറിയിച്ചു.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു (ഞായര്‍) നടക്കുന്ന മലയാള ഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസ് മത്സരവും മലയാളം പ്രസംഗ മത്സരവും ചിത്രരചന, കളറിംഗ്, ലളിതഗാനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്കുള്ള സമ്മാനദാനം പ്രഫ. മധുസൂദനന്‍ നായര്‍ നിര്‍വഹിക്കും.

വിവരങ്ങള്‍ക്ക്: 0452507762, 0412482320, 0412225674.

റിപ്പോര്‍ട്ട്: കെ.പി. ഷിബു