രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിച്ചു
Monday, October 12, 2015 7:56 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് - ഡല്‍ഹി സീറോ മലബാര്‍ രൂപതയുടെ കുടുംബപ്രേക്ഷിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരുടെ സമ്മേളനം ഒക്ടോബര്‍ 11നു (ഞായര്‍) ആഘോഷിച്ചു.

ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങില്‍ രൂപത കുടുംബ പ്രേക്ഷിത വിഭാഗം ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി വിശിഷ്ടാതിഥികളേയും ദമ്പതിമാരെയും സ്വാഗതം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. പയസ് മേലേക്കണ്ടത്തില്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. തുടര്‍ന്നു രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ മൊമെന്റോ നല്‍കി ആദരിച്ചു. കുടുംബ പ്രേക്ഷിത വിഭാഗം കോഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്