'മങ്കട മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണം'
Monday, October 12, 2015 7:53 AM IST
ദുബായി: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മങ്കട നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അവിശുദ്ധ കൂടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണമെന്നും മണ്ഡലത്തിലെ വര്‍ഗീയ ഫാസിസ്റ് ശക്തികളെ കൂടുപിടിച്ചു ഇടതുപക്ഷ രഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന അവസരവാദ രഷ്ട്രീയ നാടകത്തിനു മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ മറുപടി നല്‍കണമെന്ന് ദുബായി കെഎംസിസി മങ്കട മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു കമ്മിറ്റി രൂപം നല്‍കി. ദുബായി കെഎംസിസി മങ്കട മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ മുനീര്‍ തയ്യില്‍ അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ദുബായി മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഹ്മത്തുള്ള മങ്കട ഉദ്ഘാടനം ചെയ്തു. അസീസ് പാങ്ങാട്ട്, മുഹമ്മദ് ഏലചോല, നിഷാദ് മങ്കട,റാഫി മൂര്‍ക്കനാട്,റാഫി കൊളത്തൂര്‍, സലിം വെങ്കിട്ട, മുഹമ്മദാലി കൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സബാഹ് കടന്നമണ്ണ സ്വഗതവും ട്രഷറര്‍ ഷൌക്കത്തലി വെങ്കിട്ട നന്ദിയും പറഞ്ഞു.