കേരള ക്രിക്കറ്റ് ലീഗ്: ഫ്ളെമിംഗ് ടൈഗേഴ്സ് ചാമ്പ്യന്മാര്‍
Monday, October 12, 2015 6:01 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിക്കറ്റ് പ്രേമികളില്‍ ആവേശമുണര്‍ത്തിയ കേരള ക്രിക്കറ്റ് ലീഗില്‍ ഫ്ളെമിംഗ് ടൈഗേഴ്സ് ചാമ്പ്യന്മാരായി.

സെപ്റ്റംബര്‍ 19നു ന്യൂയോര്‍ക്കിലെ കണ്ണിഗ് ഹാം പാര്‍ക്കില്‍ നടന്ന ഫൈനലില്‍ മില്ലിനിയം ക്രിക്കറ്റ് ക്ളബിനെയാണ് പരാജയപ്പെടുത്തിയത്.

ഒരു കായിക മത്സരം എന്നതിലുപരി പുതുതലമുറയിലെ അനേകം യുവാക്കള്‍ക്ക് ഒന്നിച്ചു കൂടുവാന്‍ ഒരു വേദി കൂടിയായി മാറിയ കേരള ക്രിക്കറ്റ് ലീഗിനു വലിയ പിന്തുണയാണ് മലയാളി കായിക പ്രേമികളില്‍ നിന്ന് ഉണ്ടായതെന്ന് പ്രസിഡന്റ് ജിന്‍സ് ജോസഫ്, വൈസ് പ്രസിഡന്റ് ആശിഷ് തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. ജിന്‍സ് ജോസഫ് , ആശിഷ് തോമസ്, സബിന്‍ ജേക്കബ്, ജോഷ് ജോസഫ്, ഷൈജു ജോസ്, ക്രിസ്റോ ഏബ്രഹാം, ജോജോ കൊട്ടാരക്കര, ജസ്റിന്‍ ജോസഫ്, സ്വരൂപ് ബോബന്‍, അരുണ്‍ ജോണ്‍ തോമസ് തുടങ്ങിയ ഒരു പറ്റം ക്രിക്കറ്റ് പ്രേമികളുടെ നേതൃത്വമാണ് കേരള ക്രിക്കറ്റ് ലീഗിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

പ്രധാന സ്പോണ്‍സര്‍ ആയി മുന്നോട്ടു വന്ന ഗ്ളോബല്‍ ഐടി സിഇഒ സജിത്ത് നായരുടെ പിന്തുണയാണ് കെസിഎല്ലിന്റെ വിജയത്തിനു സഹായിച്ചത്. ഷെറാട്ടന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ഗ്രാന്‍ഡ് റസ്ററന്റ്, മഴവില്‍ എഫ്എം തുടങ്ങിയവരും കോ സ്പോണ്‍സര്‍മാരായിരുന്നു.

സ്റാന്‍ലി കളത്തില്‍ (ഫോമ), പ്രമുഖ മീഡിയകളെ പ്രതിനിധീകരിച്ച് സുനില്‍ ട്രൈസ്റാര്‍, മധു കൊട്ടാരക്കര, ഷിജോ പൌലോസ്,ജോണ്‍ മാര്‍ട്ടിന്‍, അരുണ്‍ റോബര്‍ട്ട്, ജെംസന്‍ കുര്യാക്കോസ് , ജോസഫ് ഇടിക്കുള തുടങ്ങിയ നിരവധി മാധ്യമ പ്രതിനിധികള്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രമുഖ സിനിമാ താരം ജേക്കബ് ഗ്രിഗറി, ജയന്‍ എം. ജോസഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സെക്രട്ടറി സബിന്‍ ജേക്കബ്, ട്രഷറര്‍ ഷൈജു ജോസ്, പിആര്‍ഒ ജോജോ കൊട്ടാരക്കര ജസ്റിന്‍ ജോസഫ് എന്നിവര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഒക്ടോബര്‍ 17നു (ശനി) വൈകുന്നേരം നാലിനു ക്വീന്‍സിലുള്ള രാജധാനി റസ്ററന്റില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് ഫാമിലി നൈറ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ സിബി തോമസ് അറിയിച്ചു

വിവരങ്ങള്‍ക്ക്: കെസിഎല്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.