തൌരങ്ങയില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 15ന്
Monday, October 12, 2015 5:57 AM IST
തൌരങ്ങ: ന്യൂസിലാന്റിലെ തൌരങ്ങയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂരിനും സ്വീകരണവും നല്‍കുന്നു.

ഒക്ടോബര്‍ 15 നു (വ്യാഴം) രാവിലെ 10.30നു തൌരങ്ങ വിമാന താവളത്തിലെത്തുന്ന മാര്‍ ബോസ്കോ പുത്തൂരിനു സ്വീകരണം നല്‍കും.

തിരുനാളിനോടനുബന്ധിച്ചു സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ പാട്ടു കുര്‍ബാനക്ക് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കം. ഫാ. സിജോ ആന്റണി സിഎംഐ സഹകാര്‍മികനായിരിക്കും. തുടര്‍ന്നു ജപമാല, പ്രദക്ഷിണം, വിശുദ്ധ കുര്‍ബനയുടെ വാഴ്വ് എന്നിവ നടക്കും.

ഷാജി പാപ്പച്ചന്‍, മിഥുന്‍, ആവിഷ്, ഡോണ, സുമി തുടങ്ങിയവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്ക്യത്താന്‍