വിയന്നയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു ഊഴ്മള സ്വീകരണം
Saturday, October 10, 2015 5:49 AM IST
വിയന്ന: യൂറോപ്പില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു സ്വീകരണം നല്‍കി.

സെന്റ് തോമസ് ഇടവക വിയന്ന രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ വികാരി ഫാ. വില്‍സണ്‍ ഏബ്രഹാം ബൊക്കെ നല്‍കി സ്വീകരിച്ചു.

ഭദ്രാസന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ അദ്ദേഹം വിയന്നയില്‍ ഉണ്ടായിരിക്കും. 10നു വൈകുന്നേരം ഏഴിന് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. 11നു രാവിലെ ഒമ്പതിനു വിയന്നയിലെ രണ്ടാമത്തെ ജില്ലയിലുള്ള അം താബോര്‍ ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തിരുക്കര്‍മങ്ങളിലേയ്ക്കും സമ്മേളനത്തിലേയ്ക്കും എല്ലാ വിശ്വാസികളേയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സമൂഹം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. വില്‍സണ്‍ ഏബ്രഹാം (വികാരി) 069918245177.

ഢലിൌല: അാ ഠമയീൃ ഇവൌൃരവ,അഹഹശലൃലിേൃമലൈ 2,1020 ഢശലിിമ.

റിപ്പോര്‍ട്ട്: ജോബി ആന്റണി