യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍: വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു
Friday, October 9, 2015 6:01 AM IST
ലണ്ടന്‍: ബോള്‍ട്ടനില്‍ ഒക്ടോബര്‍ 31 നു (ശനി) നടക്കുന്ന കലാമേളയ്ക്കു വിവിധ കമ്മിറ്റികള്‍ രൂപവത്കൃതമായി. നാലിനു നടന്ന കമ്മിറ്റിയോഗത്തിലാണ് റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് ചെയര്‍മാനായും റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ് ജനറല്‍ കണ്‍വീനറായും കലാമേള കമ്മിറ്റി രൂപീകരിച്ചു.

ആതിഥേയ അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ ജോര്‍ജ് സ്വാഗത സംഘം കണ്‍വീനറായും മറ്റു 12 അസോസിയേഷന്‍ പ്രസിഡന്റുമാരായ ഏബ്രഹാം ജോസഫ് (സാള്‍ഫോര്‍ഡ്), തോമസ് ജോണ്‍ (ഘകങഇഅ), ഷാജു ഉതുപ്പ് (ഘകങഅ), ഷിജോ വര്‍ഗീസ് (ണഅങഅ), സോണി കുര്യന്‍ (റോച്ചിഡയല്‍), ജോബി മാത്യു (ങങഇഅ), ഡോ ആനന്ദ് (എഛജ), പോള്‍സന്‍ തോട്ടപ്പിള്ളി (ങങഅ), ഷാജി വരാക്കുടി (ഓള്‍ഡാം), ജോബി ജേക്കബ്(ങഅജ),സോണി ചാക്കോ(ചഛഞങഅ), കെ. അവറാന്‍ (വിഗന്‍) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ആതിഥേയ അസോസിയേഷന്‍ സെക്രട്ടറി ബെന്നിഫിലിപ്പ് കണ്‍വീനറായ രജിസ്ട്രേഷന്‍ കമ്മിറ്റിയും മറ്റു അസോസിയേഷന്‍ സെക്രട്ടറിമാരായ സോന സ്കറിയ (സള്‍ഫോര്‍ഡ്), പുഷ്പരാജ് അമ്പലവയല്‍ (ഓള്‍ഡാം), ജോണ്‍ മൈയിലാടിയില്‍ (വിഗന്‍), അലക്സ് വര്‍ഗീസ് (ങങഇഅ), സുനില്‍ മാത്യു (ണഅങഅ), ജോയി അഗസ്തി (ഘകങഅ), എബി മാത്യു (ഘകങഇഅ), ജോജോ വര്‍ഗീസ് (ങഅജ), ജോസഫ് മാത്യു (ങങഅ), ജിബിന്‍ ജോര്‍ജ് (റോച്ചിഡയല്‍) എന്നിവരെ കമ്മിറ്റി അംഗങ്ങളായും രജിഷ്ട്രേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.

റീജണല്‍ കള്‍ച്ചറല്‍ കോഓഡിനേറ്റര്‍ സുനില്‍ മാത്യു ഓഫീസ് നിര്‍വഹണ കമ്മിറ്റി കണ്‍വീനറായും ആല്‍ബര്‍ട്ട് ജെറോം (പ്രെസ്റണ്‍), ഷാരോണ്‍ ജോസഫ് (ബോള്‍ട്ടന്‍), സുനില്‍ ഉണ്ണി (സാല്‍ഫോഡ്) എന്നിവരെയും റീജണല്‍ അഡ്വൈസര്‍ അലക്സ് വര്‍ഗീസ് പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനറായും ഫിലിപ്പ് കൊച്ചിട്ടി (ബോള്‍ട്ടന്‍), സോണി ചാക്കോ (ചഛഞങഅ), ബിജു പീറ്റര്‍ (ഘകങഇഅ), ജോസ് (ഘകങഅ), സിന്റോ (വിഗണ്‍) എന്നിവരെയും അതിഥേയ അസോസിയേഷന്‍ ട്രഷറര്‍ എം.ബി. സോണി സ്വീകരണ കമ്മിറ്റി കണ്‍വീനറായും തങ്കച്ചന്‍ ഏബ്രഹാം (പ്രെസ്റന്‍), എബിന്‍ (ബോള്‍ട്ടന്‍), ഷിബു വര്‍ഗീസ് (ബോള്‍ട്ടന്‍), റെജി മാത്യു (ബോള്‍ട്ടന്‍), ജോസ് ജോര്‍ജ് (ഘകങഅ) എന്നിവരെ സമിതി അംഗങ്ങളായും കമ്മിറ്റി തെരഞ്ഞെടുത്തു.

റീജണല്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ജോണി കണിവേലില്‍ ഫുഡ് കമ്മിറ്റി കണ്‍വീനറായും ജെയിന്‍ ജോസഫ് (ബോള്‍ട്ടന്‍), എബിന്‍ ജോസ് (ബോള്‍ട്ടന്‍), അനില്‍ നായര്‍ (ബോള്‍ട്ടന്‍) എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

റീജണല്‍ ട്രഷറര്‍ ലൈജു മാനുവലിനെ സ്പോണ്‍സര്‍ഷിപ്പ് കണ്‍വീനറായും റീജണല്‍ ജോയിന്റ് ട്രഷറര്‍ ജോണ്‍ മൈലാടിയില്‍, ദിനൂപ് (ഘകങഅ), ബിനു മൈലപ്ര, ജിജി ഏബ്രഹാം (സാല്‍ഫോര്‍ഡ്) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ജോയി അഗസ്തിയെ (ഘകങഅ) സ്റേജ് കമ്മിറ്റി കണ്‍വീനറായും പുഷ്പരാജ് അമ്പലവയല്‍ (ഓള്‍ഡാം), ഷിബു പോള്‍ (ബോള്‍ട്ടന്‍), ബേബി ലൂക്കോസ് (ബോള്‍ട്ടന്‍), ജോസഫ് കെ. ഇടിക്കുള (സാല്‍ഫോഡ്) എന്നിവരെയും തെരഞ്ഞെടുത്തു.

റീജണല്‍ വൈസ് പ്രസിഡന്റ് ജോബ് ജോസഫ് കണ്‍വീനറായി ജഡ്ജസ് കമ്മിറ്റിയും തമ്പി ജോസ് (ഘകങഇഅ), പോള്‍സന്‍ തോട്ടപ്പിള്ളി, സുരേഷ് നായര്‍ (ംമാമ), റെജി മാത്യു (ബോള്‍ട്ടന്‍), ഡിനൂപ് മാത്യു (ഘകങഅ) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ദിലീപ് മാത്യു കലാമേള അഡ്വൈസറി കമ്മിറ്റി കണ്‍വീനറായും നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, മുന്‍ നാഷണല്‍ എക്സിക്യുട്ടീവ് അംഗം ജോണി കണിവേലില്‍, മുന്‍ നാഷണല്‍ എക്സിക്യുട്ടീവ് അംഗം അലക്സ് വര്‍ഗീസ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.

യുക്മയില്‍ കലാമേള സമ്മാനര്‍ഹരുടെ സര്‍ട്ടിഫിക്കറ്റുകള്‍ യുകെയിലെ സ്കൂള്‍, കോളജ് തലങ്ങളില്‍ പാഠ്യേതര വിഷയങ്ങളില്‍ ഉള്‍ക്കൊള്ളിച്ച് മാര്‍ക്കുകള്‍ നല്‍കാറുണ്ട്. ആയതിനാല്‍ യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ ഇത്തവണ മുതല്‍ സമ്മാനാര്‍ഹര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.

ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ടു ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു. പ്രായം അനുസരിച്ച് കിഡ്സ് (8 ്യലമൃ മിറ യലഹീം), സബ്ജൂണിയര്‍ (812), ജൂണിയര്‍ (1217), സീനിയര്‍ (അയ്ീല 17 ്യലമൃ), ജനറല്‍ (രീാാീി, ിീ മഴല യമൃ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും രണ്ടാം സ്ഥാനക്കാര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനക്കാര്‍ക്കു സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും.

കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്കു കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നല്‍കി ആദരിക്കും. കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന അസോസിയേഷന് എവര്‍ റോളിംഗ് ട്രോഫി നല്‍കി ആദരിക്കും.

നാട്യ കലയിലെ മികവുള്ളയാള്‍ക്കു 'യുക്മ നാട്യ മയൂരം 2015' നല്‍കിയും കുട്ടികളിലെ മലയാള ഭാഷയിലുള്ള മികവു നേടുന്നയാള്‍ക്കു 'യുക്മ ഭാഷാ കേസരി പുരസ്കാരം 2015' നല്‍കിയും ആദരിക്കും.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാര്‍ഥികളുടെ പേരു വിവരങ്ങള്‍, കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു നല്‍കേണ്ടതാണ്. രജിഷ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്.