ഡാളസില്‍ മുസ്ലിം ഫാമിലി ഡേ ഒക്ടോബര്‍ 10ന്
Friday, October 9, 2015 6:01 AM IST
പ്ളാനൊ: ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കഇചഅ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി ഡേ, ഈദ് ഫെസ്റ് ആഘോഷങ്ങള്‍ ഒക്ടോബര്‍ 10നു (ശനി) പ്ളാനൊ ഓക്ക് പോയിന്റ് പാര്‍ക്കില്‍ നടക്കും. ഉച്ചകഴിഞ്ഞു ഒന്നു മുതലാണു പരിപാടി.

നോര്‍ത്ത് ടെക്സസില്‍ നടക്കുന്ന ഏറ്റവും വലിയ ഈദ് ആഘോഷങ്ങളോടൊപ്പം വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിലേക്കു പ്രവേശനം സൌജന്യമാണ്. മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് ഡോര്‍ പ്രൈസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രുചികരമായ ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയെക്കുറിച്ചുള്ള വിശദ വിവരം കഇചഅ ഉഅഘഘഅട.ഛഞഏ എന്ന വെബ്സൈറ്റില്‍നിന്നു ലഭ്യമാണ്. എല്ലാ വര്‍ഷവും ഐസിഎന്‍എയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന മുസ്ലിം ഫാമിലി ഡേയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം കുടുംബങ്ങള്‍ പങ്കെടുക്കുന്നത് നോര്‍ത്ത് ടെക്സസില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിലാണ്.

വിവരങ്ങള്‍ക്ക്: 972 669 9625.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍