ബൈജു ഓണാട്ടിന്റെ പിതാവ് അഗസ്റിന്‍ നിര്യാതനായി
Friday, October 9, 2015 5:52 AM IST
വിയന്ന: വിയന്നയിലെ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ ആരോഗ്യ വിഭാഗം വക്താവും ഡോണാവ് ഹോസ്പിറ്റലിലെ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ നേതാവുമായ ബൈജു ഓണാട്ടിന്റെ പിതാവ് പുല്ലൂരാംപാറ ഓണാട്ട് അഗസ്റിന്‍ (72) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 11നു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിനു പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയില്‍.

ഭാര്യ: മരിയ. മറ്റുമക്കള്‍: ബാജി ഓണാട്ട് (അയര്‍ലന്‍ഡ്), ബിന്ദു (കൊടകര). മരുമക്കള്‍: ബിജി (വിയന്ന), ബിന്ദു (അയര്‍ലന്‍ഡ്), ഷാജന്‍ (കൊടകര). കൊച്ചുമക്കള്‍: മരിയ, ക്ളാര, ബനഡിക്ട്, ബല്‍വിയ, ഏയ്ഞ്ചല്‍, ഏയ്ഞ്ചലീന.

സഹോദരങ്ങള്‍: ജോസ് ഓണാട്ട് (ഓസ്ട്രിയ), ആനി മൂങ്ങനാനി (ഓസ്ട്രിയ).

വിവരങ്ങള്‍ക്ക്: ജയ്സണ്‍ ഓണാട്ട് 0091 9544 094 484.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍