ദുബായി: കലാലയ കലാ സുഹൃത്തുക്കളും 'മധുരനാരങ്ങ' എന്ന മലയാള ചലചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് 'ഹിറ്റ് ഓണം' എന്ന പേരില്‍ നടത്തുന്ന ഓണാഘോഷ പരിപാടി ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) രാവിലെ പത്തു മുതല്‍ ദെയ്റ ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
ആഘോഷത്തോടനുബന്ധിച്ച് പൂക്കളം, ഓണസദ്യ, ചെണ്ടമേളം, തിരുവാതിര കളി, മലയാളി മങ്ക, സാഫി സെന്‍ (സാബു മാവേലിക്കര) ന്റെ സാക്സഫോണ്‍ സോളോ എന്നിവ നടക്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതു സമ്മേളനത്തില്‍ 'നടവഴികളിലെ നേരുകള്‍' എന്ന പ്രഥമ നോവലിലൂടെ മലയാളി വായനക്കാരുടെ മനസില്‍ ഇടം കണ്െടത്തിയ ഷെമിയെ ആദരിക്കും. ഗായിക എസ്. ജാനകിയെകുറിച്ച് അഭിലാഷ് പുതുക്കാട് എഴുതിയ 'തേനും വയമ്പും' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും.
സിനിമാ താരങ്ങളായ ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, പാര്‍വതി രതീഷ്, നീരജ് മാധവ്, സാദിക്ക്, മിഥുന്‍ രമേശ്, പത്മരാജ് രതീഷ്, അപര്‍ണ നായര്‍ മധുരനാരങ്ങയുടെ സംവിധായകന്‍ സുഗീത് എന്നിവരുടെ കലാവിരുന്നും ഗായകരായ സുദീപ് കുമാര്‍, സിതാര, ദുര്‍ഗ വിശ്വനാഥ്, ശരത് എന്നിവരുടെ ഗാനവിരുന്നും ഉണ്ടാകും.
റിപ്പോര്‍ട്ട്: പോള്‍ ജോര്‍ജ്