ഫോക്സ്വാഗന്‍ കാറുകള്‍ ജനുവരിയോടെ തിരിച്ചു വിളിച്ചു തുടങ്ങും
Thursday, October 8, 2015 8:01 AM IST
ബര്‍ലിന്‍: മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ച കാറുകള്‍ ഫോക്സ് വാഗന്‍ അടുത്ത വര്‍ഷം ജനുവരിയോടെ തിരിച്ചു വിളിച്ചു തുടങ്ങുമെന്നു പുതിയ മേധാവി മത്യാസ് മുള്ളര്‍.

സാങ്കേതിക പരിഹാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഈയാഴ്ച സമര്‍പ്പിക്കും. ഇതിനു അംഗീകാരം കിട്ടിയ ശേഷമേ സ്പെയര്‍പാര്‍ട്സ് ഓര്‍ഡര്‍ ചെയ്യൂ. ജനുവരിയോടെ കാറുകള്‍ തിരിച്ചു വിളിച്ച് അറ്റകുറ്റപ്പണി നടത്തി മടക്കി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച 1.1 കോടി വാഹനങ്ങള്‍ ഇത്തരത്തില്‍ തിരിച്ചു വിളിച്ച് നന്നാക്കി കൊടുക്കേണ്ടി വരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍