മെര്‍ക്കല്‍ പര്‍ദയണിഞ്ഞ ചിത്രം: ജര്‍മന്‍ ചാനല്‍ വിവാദത്തില്‍
Thursday, October 8, 2015 8:01 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പര്‍ദയണിഞ്ഞു നില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ജര്‍മന്‍ ചാനല്‍ എആര്‍ഡി ടെലിവിഷന്‍ വിവാദത്തില്‍.

അഭയാര്‍ഥി പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണു ചാനല്‍ ഇങ്ങനെയൊരു ചിത്രം പ്രദര്‍ശിപ്പിച്ചത്. മിനാരങ്ങളും ജര്‍മന്‍ പതാകകളും പശ്ചാത്തലത്തിലും കാണിച്ചിരുന്നു.

മുസ്ലിംവിരുദ്ധ വികാരം ഇളക്കി വിടാനാണു ചാനല്‍ ശ്രമിച്ചതെന്നാണു പ്രധാന വിമര്‍ശനം. എന്നാല്‍, ചര്‍ച്ചയ്ക്കു ചേരും വിധം തയാറാക്കിയ ഗ്രാഫിക്സ് മാത്രമായിരുന്നു അതെന്നു ചാനല്‍ അധികൃതരുടെ വിശദീകരണം ഭൂരിപക്ഷം വരുന്ന കാഴ്ചക്കാര്‍ക്ക് തൃപ്തി നല്‍കിയില്ല എന്ന സത്യവും ബാക്കിയായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍