ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദിയാഘോഷം ഒക്ടോബര്‍ 10 ന്
Wednesday, October 7, 2015 8:37 AM IST
ബോണ്‍: മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത്തെ ആര്‍ച്ച്ബിഷപ്പായിരുന്ന കാലം ചെയ്ത ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദിയാഘോഷം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ബോണിലെ ഹൈലിഗ് ഗൈസ്റ് ദേവാലയത്തില്‍ (ഗശലളലൃിംലഴ 22, 53127 ആീിി) ആഘോഷിക്കുന്നു.

ഒക്ടോബര്‍ 10നു (ശനി) രാവിലെ 10ന് മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അധക്ഷനും യൂറോപ്പിലെയും കാനഡയിലെയും മലങ്കര കത്തോലിക്കരുടെ അപ്പസ്തോലിക് വിസിറ്ററുമായ ഡോ.തോമസ് മാര്‍ യൌസേബിയോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു നയിക്കും. സെമിനാറില്‍ 'ജര്‍മനിയിലെ മലങ്കര സമൂഹത്തിന്റെ ഉറവിടവും, വളര്‍ച്ചയ്ക്കും ഗ്രിഗോറിയോസ് തിരുമേനിയുടെ സംഭാവനകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഐസക് പുലിപ്ര (ഫ്രാങ്ക്ഫര്‍ട്ട്) പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിനു മാര്‍ യൌസേബിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ സമൂഹബലിയും അനുസ്മരണ സമ്മേളനവും തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ബോണ്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: എൃ. ടമിവീേവെ ഠവീാമ (ടലലഹീൃഴലൃ റലൃ ട്യൃീ ങമഹമിസമൃലി ശി ഉലൌരേെവഹമിറ) 069 95196592 / 0176 80383083,

ഢമൃഴവലലെ ഗമൃിമലൃൈശഹ (ടലരൃലമ്യൃേ, ആീിി ങശശീിൈ ഡിശ) 02233 45668, ഖീലുെവ ജീിാലഹശഹ(ഢശരല ജൃലശെറലി, ജമീൃമഹ ഇീൌിരശഹ) 06192 961977, ങമവേലം ഢമൃഴവലലെ(ഠൃലമൌൃലൃ, ആീിി ങശശീിൈ ഡിശ ) 0228643455.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍