ഇന്‍ഫന്റ് ജീസസ് സ്കൂള്‍ ദ്വാരക ശുചിത്വ ദിനാചരണം നടത്തി
Wednesday, October 7, 2015 8:31 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഇന്‍ഫന്റ് ജീസസ് സ്കൂള്‍ ദ്വാരകയില്‍ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ ഭാരത് സാമൂഹിക ബോധവത്കരണം നടത്തി.

ഖുതുബ വിഹാര്‍ ഗ്രാമത്തില്‍ നടന്ന ശുചിത്വ പരിപാടികള്‍ക്ക് വിദ്യാര്‍ഥികളും അധ്യാപകരും നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനു കുട്ടികളുടെ രക്ഷിതാക്കളും സമൂഹിക നേതാക്കളും പൂര്‍ണ പിന്തുണ നല്‍കി. മുഴുദിന പരിപാടിയായി നടത്തിയ ശുചിത്വ ദിനത്തില്‍ തെരുവുനാടകം, റാലി, വീടുകള്‍ കയറിയുള്ള ബോധവത്കരണ പത്രികാ വിതരണം, ക്ളീനിംഗ്, സെമിനാര്‍, ചെടി നടീല്‍ തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടന്നു. പരിപാടികളില്‍ സ്കൂള്‍ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, മാതാപിതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്