കോര്‍ക്കിലെ കുടുംബകൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു
Wednesday, October 7, 2015 8:28 AM IST
കോര്‍ക്ക്: വിശുദ്ധ ഫ്രാന്‍സിസിന്റെ നാമഥേയത്തിലുള്ള സെന്റ് ഫ്രാന്‍സിസ് കുടുംബകൂട്ടായ്മയുടെ വാര്‍ഷികം ഒക്ബോര്‍ മൂന്നിനു വിശുദ്ധ കുര്‍ബാനയോടുകൂടി ബിജു തോമസിന്റെ ഭവനത്തില്‍ ആഘോഷിച്ചു.

തുടര്‍ന്നു നടന്ന വാര്‍ഷിക യോഗത്തില്‍ ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടോണി ജോസ്, സെക്രട്ടറി മിനി ബിജു എന്നിവര്‍ ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ഷീല ജോണ്‍സണ്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി മിനി ബിജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിസി ജോമോന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഈവര്‍ഷത്തെ ജൂണിയര്‍ സെര്‍ട്ട് ആന്‍ഡ് ലിവിംഗ് സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിക്ടര്‍ ജീന്‍, സാന്ത ജാറ്റ്സണ്‍ എന്നിരെ അനുമോദിച്ചു. സെബി ബിജു എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.