സ്റീവനേജില്‍ ജപമാലരാജ്ഞിയുടെ തിരുനാള്‍ ഓഗസ്റ് 17ന്
Wednesday, October 7, 2015 8:27 AM IST
സ്റീവനേജ്: പരിശുദ്ധ ജപമാലയുടെ മാസമായ ഒക്ടോബറില്‍ സ്റീവനേജിലെ മരിയഭക്തര്‍ വര്‍ഷങ്ങളായി അര്‍പ്പിച്ചു വരാറുള്ള ദശദിന കൊന്ത സമര്‍പ്പണവും മാതാവിന്റെ നൊവേനയും ഒക്ടോബര്‍ എട്ടിനു (വ്യാഴം) ആരംഭിക്കും.

ദശദിന മാതൃ വണക്ക ആചരണ സൌകര്യാര്‍ഥം ദിവസേന രാവിലെ 9.15നും രാത്രി എട്ടിനും അവസരം ക്രമീകരിച്ചിട്ടുണ്ട്.

വെസ്റ് മിന്‍സ്റര്‍ അതിരൂപതയിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ സ്റീവനേജില്‍ പത്തു ദിവസത്തെ ജപമാല ആചരണത്തിന്റെ സമാപന ദിനമായ ഒക്ടോബര്‍ 17നു (ശനി) രാവിലെ 9.30 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ നൊവേന, 10നു കൊടിയേറ്റ്, ആഘോഷമായ തിരുനാള്‍ സമൂഹബലി, മാതൃ തിരുനാള്‍ സന്ദേശം, വാഴ്വ്, പ്രദക്ഷിണം തുടര്‍ന്നു ശിങ്കാരിമേളവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ആഘോഷമായ തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ യുകെ കോ-ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടിയില്‍, ഫാ. ജോസഫ് കറുകയില്‍, ഫാ. സോണി ജോസഫ്, ഫാ. വിന്‍സന്റ് ഡിക്ക് തുടങ്ങിയ ആദരണീയരായ വൈദികര്‍ ശുശ്രൂഷകള്‍ നയിക്കും.

ശുശ്രൂഷയില്‍ പങ്കെടുത്ത് പരിശുദ്ധ ജപമാല രാഞ്ജിയുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പാറയടിയിലും പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബെന്നി ജോസഫ് 07903550996, മനോജ് ഫിലിപ്പ് 07446444434.

വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, ബെഡ് വെല്‍ ക്രസന്റ്, എസ്ജി1 1എന്‍ ജെ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ