നറുനിലാവ് പൊഴിച്ച് സംസ്കൃതി 'ശ്രാവണ ചന്ദ്രിക'
Tuesday, October 6, 2015 8:30 AM IST
ദോഹ: സംസ്കൃതി അല്‍ വക്ര മിസൈദ് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഓണം-ഈദ് ആഘോഷം 'ശ്രാവണ ചന്ദ്രിക' ഖത്തറിലെ കലാസ്വാദകരുടെ മനം കുളിര്‍പ്പിച്ചു.

ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം നിഖില്‍ കൃഷ്ണ, സംസ്കൃതി കളിക്കൂട്ടം തുടങ്ങി ഖത്തറിലെ നിരവധി കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ മികച്ച വിജയം നേടിയ സംസ്കൃതി അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. മിസൈദ് യൂണിറ്റ് പ്രസിഡന്റ് എന്‍. വിജയന്‍, സെക്രട്ടറി പ്രഭാകരന്‍, വക്ര യൂണിറ്റ് പ്രസിഡന്റ് പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.