അല്‍കോബാര്‍: 'ജീവിതം എന്തിനുവേണ്ടി' എന്ന ശീര്‍ഷകത്തില്‍ അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റാക്കാ ജാലിയാത്തിന്റെ സഹകരണത്തോടെ നടത്തുന്ന ത്രൈമാസ ദഅവാ കാമ്പയിനു സമാരംഭം കുറിക്കുന്നു.
ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) ജുമുഅ നമസ്കാരനന്തരം അല്‍കോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ദമാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവി അബ്ദുള്‍ ജബാര്‍ അബ്ദുള്ള മദീനി 'മാതൃകാ പ്രബോധകന്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ജുബൈല്‍ ദഅവാ സെന്റര്‍ പ്രബോധകന് ഖാജാ അബ്ദുള്‍ കരീം സലഫി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കൈതയില്‍ ഇമ്പിച്ചിക്കോയ, ജുബൈല്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അര്‍ഷദ് ബിന്‍ ഹംസ തുടങ്ങിയവര്‍ സംബന്ധിക്കും.
കാമ്പയിനോടനുബന്ധിച്ച് പ്രവര്‍ത്തക സംഗമം, വനിതാ സമ്മേളനം, വിസ്ഡം സ്കൂള്‍, മജ് ലിസുല്‍ ഇല്‍മ, സ്ട്രീറ്റ് ദഅവ, വിദ്യാര്‍ഥികളുടെ സര്‍ഗ സംഗമം (ബട്ടര്‍ഫ്ളൈസ്), ടേബിള്‍ ടോക്ക്, സെമിനാര്‍, പൊതുപ്രഭാഷണം, ലഘുലേഖസിഡി വിതരണം, അയല്‍കൂട്ടം കുടുംബ സംഗമം, ആദര്‍ശ സമ്മേളനം, സമാപന സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ക്കു രൂപം നല്‍കിയതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമാപന സമ്മേളനത്തില്‍ മുജാഹിദ് ദഅവാ സമിതി സംസ്ഥാന ഭാരവാഹികളും അറബ് പ്രമുഖരും പ്രഗല്ഭ പ്രാസംഗികരും സംബന്ധിക്കും. കാമ്പയിന്റെ പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഡോ. അബ്ദുള്‍ മാലിക് (ചെയര്മാന്), സകരിയ ബി.വി. (വൈസ് ചെയര്മാന്), ഫക്റുദ്ദീന് പാഡൂര്‍ (ജന. കണ്‍വീനര്‍), അനസ് ഫസലുദ്ദീന്‍ വെമ്പായം, ഹിഷാം അബൂബക്കര്‍ (ജോ. കവീനര്‍മാര്‍) അംജദ് റജാഹ് പുളിക്കല്‍ (പ്രോഗ്രാം), ഫവാസ് ചെമ്മാട് (പ്രചാരണം ആന്‍ഡ് ദഅവ), ഫൈസല്‍ കൈതയില്‍ (ഫൈനാന്‍സ്) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. കാമ്പയിന്റെ വിജയത്തിനായി മുഴുവന്‍ പ്രവാസി സുഹൃത്തുക്കളും സഹകരിക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ക്ക്: 0557713642,0557132021.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം