കിഷന്‍ഗഡില്‍ ഓണാഘോഷവും ഗാന്ധിജയന്തിയും സംഘടിപ്പിച്ചു
Tuesday, October 6, 2015 8:27 AM IST
ന്യൂഡല്‍ഹി: കിഷന്‍ഗഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് ഓണാഘോഷവും ഗാന്ധിജയന്തിയും സംഘടിപ്പിച്ചു.

പ്രസിഡന്റ് കെ. കലേഷ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കിഷന്‍ഗഡ് എംസിഡി കൌണ്‍സിലര്‍ കുസുമം ഖാതി ഉദ്ഘാടനം ചെയ്തു. ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ കൌണ്‍സിലര്‍ നരേന്ദ്രന് ഖാതി, ഡോ. സിമി ജോസഫ്, സജി ജോണ്‍, അനീഷ് കളപുരയ്ക്കല്‍, സിറിയക് ജോണ്‍, ഡോ. സീന സരസ്വതി, പയസ് എം. ജോണ്‍, ജെ. ഉദയകുമാര്‍, മാത്യൂസ് പി. സാബൂസ് തുടങ്ങിയവര്‍ സംസാരിച്ചു.
സജി മുളയ്ക്കല്‍ സ്വാഗതവും ബൈജു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി. മത്സര വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. തൃശൂര്‍ ഗിന്നസ് ട്രൂപ്പിന്റെ കോമഡി ഷോയും ഗാനമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്