ഡല്‍ഹി യുവാക്കള്‍ക്കായി 'ആക്ട് -2015' സംഘടിപ്പിക്കുന്നു
Tuesday, October 6, 2015 8:26 AM IST
ന്യൂഡല്‍ഹി: സൌത്ത് എകസ്റ്റഷനിലെ മദര്‍ തെരേസ ഇടവക യുവജനങ്ങള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 10, 11, 12 ദിവസങ്ങളില്‍ തെക്കന്‍ ഡല്‍ഹിയിലെ ഹൌസ്ഖാസിലുള്ള സഹോദയ സ്കൂളിലാണ്. കലാമത്സരങ്ങള്‍ അരങ്ങേറുക.

'ആക്ട് - 2015' (അഡൊറേഷന്‍, സെലിബ്രേഷന്‍, ടുഗതര്‍നസ്) എന്ന പേരില്‍ നടത്തുന്ന കലാമേളയോടനുബന്ധിച്ച് മൂന്നു ദിവസം താമസിച്ചുള്ള വചന ധ്യാനവും യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്.

20 മുതല്‍ 35 വരെ പ്രായപരിധിയിലുള്ള യുവാക്കള്‍ക്കാണു മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹത. 20 ലധികം മത്സരയിനങ്ങളാണു സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്കു കാഷ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്.