വിയന്ന: വിസിറ്റേഷന്‍ സംഭാംഗമായ സിസ്റര്‍ റ്റെസി പുത്തന്‍പുരയ്ക്കല്‍ (റിട്ട. ഹെഡ്മിസ്ട്രസ് - 77) നിര്യാതയായി. സംസ്കാരം നടത്തി. പരേത മണക്കാട് നെടിയശാല പുത്തന്‍പുരയ്ക്കല്‍ പരേതരായ ഉതുപ്പാന്കുട്ടി- അന്ന ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: മേരിക്കുട്ടി കരിമ്പട പുത്തന്‍പുരയ്ക്കല്‍, സിസ്റര്‍ ഏലിയാമ്മ പുത്തന്‍പുരയ്ക്കല്‍, പരേതയായ ലീല ജേക്കബ് തലക്കംമറ്റത്തില്, ജോയിമോന് പുത്തന്‍പുരയ്ക്കല്‍, ജയിംസ് പുത്തന്‍പുരയ്ക്കല്‍, വല്‍സ വട്ടനിരപ്പേല്‍ (വിയന്ന), ജെസി മാത്യു ചാഴിക്കാട്ട് (ലണ്ടന്‍), ടോമി പുത്തന്‍പുരയ്ക്കല്‍ (അമേരിക്ക), സ്റീഫന് പുത്തന്‍പുരയ്ക്കല്‍ (വിയന്ന), സജി പുത്തന്‍പുരയ്ക്കല്‍, സിജി രാജു വില്ലൂത്തുറ (ലണ്ടന്‍).
ഫാ. ജോണ്‍ പുത്തന്‍പുരക്കല്‍ എസ്ഡിബി (ഗോഹട്ടി) പിതൃ സഹോദര പുത്രനാണ്.
പരേത മ്രാല, ഉഴവൂര്‍, രാജപുരം, പയ്യാവൂര്‍, പുന്നത്തുറ, ചിങ്ങവനം, താമരക്കാട്, പയസ് മൌണ്ട്, പറമ്പന്‍ചേരി, കോട്ടയം സെന്റ് ആന്‍സ്, കള്ളാര്‍, കണ്ണൂര്‍, കുറുപ്പന്തറ എന്നിവിടങ്ങളിലെ സേവനത്തിനു പുറമേ, മദര്‍ സുപ്പിരിയര്‍ ആയും ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍