ബര്‍മിംഗ്ഹാമില്‍ ഫോബ്മ കലോത്സവം നവംബര്‍ 28ന്
Tuesday, October 6, 2015 7:24 AM IST
ബര്‍മിംഗ്ഹാം: യുകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഫോബ്മയുടെ കലോത്സവത്തിനു നവംബര്‍ 28നു ബര്‍മിംഗ്ഹാമില്‍ തിരിതെളിയും. പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണു കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്യുന്നതെന്നു ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസക് അറിയിച്ചു.

ഒരോ ഇനത്തിലും ഒന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും കാഷ് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലുണ്െടന്നു ഫോബ്മ ജനറല്‍ സെക്രട്ടറി ടോമി സെബാസ്റ്യന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ മൂന്നു വിഭാഗങ്ങളിലായി 34 ഇനങ്ങളില്‍ മത്സരം നടക്കും. അഞ്ചു വയസു മുതല്‍ മുകളിലേയ്ക്കുള്ള എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ഗ്രൂപ്പുകളിലായി തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിക്കുവാനും അംഗീകാരങ്ങള്‍ കിട്ടുന്നതിനും കുറ്റമറ്റതും നിഷ്പക്ഷവുമായ വേദികളാണു കാത്തിരിക്കുന്നത്. മത്സരത്തിന്റെ നിയമാവലിയും അപേക്ഷ ഫോമും മറ്റു വിശദാംശങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവരുടെ യാത്രാസൌകര്യത്തിനുവേണ്ടിയാണ് ഫോബ്മ ഇത്തവണയും മിഡ്ലാന്‍ഡ്സില്‍ത്തന്നെ വേദി ഒരുക്കുന്നത്.

മത്സര നടത്തിപ്പിനായും കലോത്സവ ഒരുക്കങ്ങള്‍ക്കായും വിപുലമായ കലോത്സവ കമ്മിറ്റികള്‍ ഉടന്‍ തന്നെ നിലവില്‍ വരും. മേളയുടെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ, ശിളീ.ളീയാമ@ഴാമശഹ.രീാഎന്ന ഇമെയിലിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര