ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫ്രണ്ട്സ് ക്രിയേഷന്‍സിന്റെ ആദരവ്
Tuesday, October 6, 2015 5:04 AM IST
റിയാദ്: ഹജ്ജിനായി വന്നെത്തിയ അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ക്ക് മഹത്തായ സേവനങ്ങള്‍ നല്‍കിയ റിയാദില്‍ നിന്നുള്ള ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും ഹജ്ജ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫ്രണ്ട്സ് ക്രിയേഷന്‍സ് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കാളികളായി.

ക്ളാസിക് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ ഫ്രന്റ്സ് ക്രിയേഷന്‍സ് രക്ഷാധികാരി ഇബ്രാഹിം സുബ്ഹാന്‍ അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ളവര്‍ ഫ്ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി, ഫ്രാറ്റേര്‍ണിറ്റി ഫോറം, രിസാല സ്റഡി സര്‍ക്കിള്‍, തനിമ, വിഖായ എന്നീ ഹജ്ജ് വളണ്ടിയര്‍ ഗ്രൂപ്പുകളെയാണ് ഫ്രന്റ്സ് ക്രിയേഷന്‍സ് ആദരിച്ചത്. ഈ സംഘടനകള്‍ക്കുള്ള മൊമെന്റോ വിതരണം അല്‍ അബീര്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ബിജു, മൊയ്തു അറ്റ്ലസ്, റസാഖ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, സുജാബ് മോന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

പുണ്യനഗരങ്ങളില്‍ തമ്പടിച്ചു ഹജ്ജ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത അഷ്റഫ് വേങ്ങാട്ട് , അസ്ഹര്‍ പുള്ളിയില്‍, മുഹമ്മദ് റബീഅ് , റഷീദ് ഖാസിമി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ അഹമ്മദ്കോയ ഫ്ളീരിയ, മിര്‍ഷാദ് ബക്കര്‍, മുഹമ്മദലി കൂടാളി, ഡോ. അബ്ദുല്‍ സലാം എന്നിവര്‍ സമ്മാനിച്ചു.

ശിഹാബ് കൊട്ടുകാട് (നോര്‍ക്ക സൌദി കണ്‍സല്‍ട്ടന്റ്), മൊയ്തീന്‍ കോയ (കെ.എം.സി.സി), സലിം കളക്കര (ഒ.ഐ.സി.സി), അബൂബക്കര്‍ ഫൈസി (ഇസ്ളാമിക് സെന്റര്‍), അബ്ദുല്‍ അസീസ് കോഴിക്കോട് (എം.എസ്.എസ്), ഫൈസല്‍ പൂനൂര്‍ (എം.ഇ.എസ്), അഷ്റഫ് മേലാറ്റൂര്‍ (ഫ്രാറ്റേര്‍ണിറ്റി ഫോറം), മുഹമ്മദ്കുട്ടി സഖാഫി (ആര്‍.എസ്.സി), ഫൈസല്‍ മാടായി (തനിമ), റസാഖ് വളക്കൈ, അഷ്റഫ് ചേലേമ്പ്ര എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

മിനാ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുമായി പ്രത്യേക പ്രാര്‍ഥനയും നടന്നു.
പ്രാദേശിക മാധ്യമങ്ങളും സൌദി അധികാരികളും ഹജ്ജ് മന്ത്രാലയവും ഒരേപോലെ അംഗീകരിച്ച മലയാളി വളണ്ടിയര്‍ സംഘടനകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ മലയാളീ സമൂഹത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയതായി യോഗം ചൂണ്ടിക്കാട്ടി.

അര്‍ഷദ് മാച്ചേരി, നവാസ് വെള്ളിമാടുകുന്ന്, ജലീല്‍ ആലപ്പുഴ, ഫൈസല്‍ ആലപ്പുഴ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉബൈദ് എടവണ്ണ സ്വാഗതവും നസ്റുദ്ദീന്‍ വി.ജെ. നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍