യൂറോപ്പിലെ ഏറ്റവും നല്ല കാഴ്ചബംഗ്ളാവ് വിയന്ന മൃഗശാല
Tuesday, October 6, 2015 5:03 AM IST
വിയന്ന: യൂറോപ്പിലെ ഏറ്റവും നല്ല മൃഗശാല എന്ന ബഹുമതി നാലാം തവണയും വിയന്നയിലെ ഷേണ്‍ ബ്രൂണ്‍ കരസ്ഥമാക്കി. യൂറോപ്പിലെ 113 കാഴ്ച ബംഗ്ളാവുകളില്‍ നിന്നാണു വിയന്ന മൃഗശാലയെ തെരഞ്ഞെടുത്തത്. ഓരോ വിഭാഗങ്ങളിലെയും സൌകര്യം പരിഗണിച്ചാണ് ബ്രിട്ടീഷ് മൃഗശാല വിദഗ്ധന്‍ ഓസ്ട്രിയയിലെ ഷേണ്‍ ബ്രൂണ്‍ മൃഗശാല ഒന്നാം സ്ഥാനത്തിനു അര്‍ഹമായതായി പ്രഖ്യാപിച്ചത്.

ഹിമക്കരടികളുടെ പരിപാലനം, ജിറാഫുകളുടെ പരിപാലന രീതിയുമൊക്കെ കമ്മറ്റി എടുത്തുപറഞ്ഞു. ഒന്നാം സ്ഥാനം വിയന്ന മൃഗശാല കരസ്ഥമാക്കിയപ്പോള്‍ ജര്‍മ്മനിയിലെ ലൈപ്സിഗ് രണ്ടാമതും, സൂറിച്ച് മൂന്നാമതും, ബെര്‍ലിന്‍ നാലാമതും, കോള്‍ചെസ്റര്‍ (ഇംഗ്ളണ്ട്) അഞ്ചാമതും, കോളന്‍ (ജര്‍മ്മനി) ആറാമതും, ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്) ഏഴാമതും, റോട്ടര്‍ഡാം (നെതര്‍ലന്‍ഡ്സ്) എട്ടാമതും, ആറന്‍ഹേം (നെതര്‍ലന്‍ഡ്സ്) ഒന്പതാമതും, പ്രാഗ് (ചെക്ക് റിപ്പബ്ളിക്) പത്താമതും സ്ഥാനം കയ്യടക്കി..

അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനത്തിനു അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്െടന്ന് മൃഗശാലാ ഡയരക്ടര്‍ ഡാഗ്മര്‍ ഷ്രാറ്റര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍