റിയാദ് വില്ലാസ്് - കേളി ഫുട്ബോള്‍: ഉദ്ഘാടനമത്സരം യൂത്ത് ഇന്ത്യയും റെയിന്‍ബോ സോക്കറും തമ്മില്‍
Monday, October 5, 2015 8:02 AM IST
റിയാദ്: അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ ഒക്ടോബര്‍ ഒമ്പതിനു ആരംഭിക്കുന്ന റിയാദ് വില്ലാസ് കപ്പിനുവേണ്ടിയുള്ള എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്സ്ച്ചര്‍ പ്രഖ്യാപിച്ചു. ലീഗ്-കം-നോക്കൌട്ട് അടിസ്ഥാനത്തില്‍ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള എട്ടു പ്രമുഖ എ-ഡിവിഷന്‍ ടീമുകളാണ് രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയിലുള്ള ജരീര്‍ മെഡിക്കല്‍ യുത്ത് ഇന്ത്യയും ഗ്രൂപ്പ് ബിയിലുള്ള ചാലിയാര്‍ റെയിന്‍ബോ സോക്കറും തമ്മില്‍ മാറ്റുരയ്ക്കും.

ജരീര്‍ മെഡിക്കല്‍ യുത്ത് ഇന്ത്യ, ഇസിയു ലൈന്‍ സൌദി അറേബ്യ യുഎഫ്സി, ചാലിയാര്‍ റെയിന്‍ബോ സോക്കര്‍, ഒബയാര്‍ ട്രാവല്‍സ് ഒബയാര്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് എ യിലും റോയല്‍ എഫ്സി, ഐബി-ടെക്ക് ലാന്റേണ്‍ എഫ്സി, അസീസിയ സോക്കര്‍, കൊണ്േടാട്ടി റിയല്‍ കേരള എന്നീ ടീമുകള്‍ ഗ്രൂപ്പ് ബി യിലും മത്സരിക്കും.

ഉദ്ഘാടന ദിവസം ഒരു മത്സരം മാത്രമായിരിക്കും ഉണ്ടണ്ടാവുക. 16 മുതല്‍ വെള്ളിയാഴ്ച്ചകളില്‍ വൈകുന്നേരം 4.30നും 6.30നും രണ്ടു മത്സരങ്ങള്‍ വീതം നടക്കും. നവംബര്‍ 27 നു സെമിഫൈനല്‍ മത്സരങ്ങളും ഡിസംബര്‍ നാലിനു ഫൈനല്‍ മത്സരവും നടക്കും.

സൌദി ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരുടെ സംഘമായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുകയെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍