അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈത്ത് ഓണാഘോഷം ഒക്ടോബര്‍ ഒമ്പതിന്
Monday, October 5, 2015 8:02 AM IST
കുവൈത്ത്: ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 'അടൂരോണം-2015' വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ ഒമ്പതിനു അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ നടക്കും.

അത്തപ്പൂക്കള മത്സരം, വള്ളംകളി, ചെണ്ടമേളം, ഗാനമേള, നൃത്തനിര്‍ത്യങ്ങള്‍ സാംസ്കാരിക ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. പൊതുസമ്മേളനത്തില്‍ കുവൈത്തിലെ വിവിധ കലാ സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കും.

ഏഷ്യാനെറ്റ് സ്റാര്‍ സിംഗര്‍ പ്രോഗ്രാമിലൂടെ പ്രസിദ്ധനായ അടൂര്‍ നിവാസിയായ വില്യം ഐസക്ക് നയിക്കുന്ന ഗാനമേള പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്. ഓണാഘോഷത്തോടനുബന്ധിച്ച് വിഭവ സമ്യദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്. 55468239, 97671194, 97294011.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍