കെകെഐസി വനിതാ സമ്മേളനം ഒക്ടോബര്‍ എട്ടിന്
Monday, October 5, 2015 8:01 AM IST
കുവൈത്ത്: ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും പഠനവും പ്രായോഗികതയും പൊതുജനങ്ങളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ഹദീസ് 'പഠനവും സമീപനവും' എന്ന തലക്കെട്ടില്‍ ദ്വൈമാസ പ്രബോധന കാമ്പയിന്റ്െ ഭാഗമായി വനിതാ സമ്മേളനം നടത്തുന്നു.

ഒക്ടോബര്‍ എട്ടിനു (വെള്ളി) വൈകുന്നേരം ആറിനു ഖുര്‍തുബ ഇഹ്യാതുറാസ് ഓഡിറ്റോറിത്തില്‍ നടക്കുന്ന ഇസ്ലാഹി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സൌദിയിലെ ജുബൈല്‍ ജാലിയാത്ത് പ്രബോധകനും യുവ പ്രാസംഗികനുമായ സമീര്‍ മുണ്േടരി മുഖ്യ പ്രഭാഷണം നടത്തും. ഡിസംബര്‍ നാലിനു അവസാനിക്കുന്ന കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകള്‍, ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍, കുടുംബ സംഗമങ്ങള്‍, സെമിനാര്‍, ചര്‍ച്ചാ സമ്മേളനങ്ങള്‍, സിഡി, ലഘുലേഖ, പുസ്തക വിതരണം എന്നിവ സംഘടിപ്പിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍