'ഖുര്‍ആന്‍ ജീവിത ലക്ഷ്യത്തിലേക്കുള്ള യഥാര്‍ഥ വഴികാട്ടി'
Monday, October 5, 2015 7:49 AM IST
കുവൈത്ത്: പരിശുദ്ധ ഖുര്‍ആന്‍ മാത്രമാണു ജീവിതലക്ഷ്യത്തിലേക്കുള്ള യഥാര്‍ഥ വഴികാട്ടി എന്ന് സൌദി ഔഖാഫ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജുബൈല്‍ ജാലിയാത്ത് പ്രബോധകനായ സമീര്‍ മുണ്േടരി.

കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ 'ഖുര്‍ആന്‍, ഹദീഥ് പഠനവും സമീപനവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വൈമാസ പ്രബോധന കാമ്പയിനിന്റെ ഉദ്ഘാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗവത്കരണം ഖുര്‍ആനിന്റെ നേര്‍ വ്യാഖ്യാനമായ പ്രവാചകാധ്യാപനങ്ങളിലൂടെ മാത്രമേ സാധ്യമാകൂവെന്നു കുവൈത്ത് യൂണിവേഴ്സിറ്റി സീനിയര്‍ വിദ്യാര്‍ഥിയും കുവൈത്ത് ഇസ്ലാമിക് സ്റുഡന്റ്സ് മുവ്മെന്റ് പ്രസിഡന്റുമായ പി.എന്‍. അബ്ദുറഹ്മാന്‍ പ്രസ്താവിച്ചു.

പരിശുദ്ധ ഖുര്‍നിന്റെയും ഹദീഥിന്റെയും പഠന പ്രബോധനങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള കാമ്പയിനില്‍ വ്യത്യസ്തങ്ങളായ ഖുര്‍ആന്‍ പഠന, പാരായണ മത്സരങ്ങളും കുടുംബസമ്മേളനം, വനിതാസമ്മേളനം, ഏരിയ മീറ്റുകള്‍, അയല്‍ കൂട്ടങ്ങള്‍, ലഘുലേഖ സിഡി വിതരണങ്ങള്‍, ക്വിസ് പ്രോഗ്രാമുകള്‍, സെമിനാര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ് അറിയിച്ചു.

സെന്റര്‍ പ്രസിഡന്റും ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ചെയര്‍മാനുമായ പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി കാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

25-ാം ഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാവിജയികള്‍ക്കുള്ള സമ്മാനദാനം സമ്മേളനത്തില്‍ വിതരണം ചെയ്തു.

സെന്റര്‍ ഖുര്‍ആന്‍ ഹദീഥ് പഠനവിഭാഗം സെക്രട്ടറി അബ്ദുള്‍ അസീസ് നരക്കോട്ട് സ്വാഗതവും സെന്റര്‍ ഖുര്‍ആന്‍ ഹദീഥ് പഠനവിഭാഗം അസിസ്റന്റ് സെക്രട്ടറി സമീര്‍ എകരൂല്‍ നന്ദിയും പറഞ്ഞു. ദഅവാ സെക്രട്ടറി സകീര്‍ കൊയിലാണ്ടി, ജോയിന്റ് സെക്രട്ടറി എന്‍.കെ അബ്ദുസലാം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനാഷ് ഷുക്കൂര്‍, സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി എം.എം. അബ്ദുസമദ് എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍