റിയാദില്‍ വന്‍ ഭീകരവേട്ട: സ്ഫോടക വസ്തുക്കളടക്കം രണ്ടു വിദേശീയരെ പിടികൂടി
Monday, October 5, 2015 7:47 AM IST
റിയാദ്: റിയാദില്‍ നടന്ന ഭീകരവേട്ടയില്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ അറസ്റ് ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സൌദിയില്‍ ഭീകരാക്രണങ്ങള്‍ നടത്താനുള്ള പദ്ധതിയിട്ട ഏതാനും പേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റു മുട്ടലിലൂടെയും മറ്റും പിടികൂടിയിരുന്നു. ഇവരില്‍ നിന്നുമാണ് ആയുധ ശേഖരങ്ങളെക്കുറിച്ചും മറ്റു സ്ഫോടകവസ്തുക്കളെക്കുറിച്ചും സുരക്ഷാ വിഭാഗത്തിനു വിവരം ലഭിച്ചത്. തുടര്‍ന്നു ആയുധം സൂക്ഷിച്ച റിയാദിലെ അല്‍ഫീഹാ സ്ട്രീറ്റിലെ ഒരു പാര്‍പ്പിട കേന്ദ്രം സുരക്ഷാ വകുപ്പു വളയുകയും

നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ബെല്‍റ്റ് ബോംബു നിര്‍മിക്കുന്നിതിനുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു. ഇവിടെനിന്നുമാണ് യാസിര്‍ മുഹമ്മദ് ഷഫീഖ് അല്‍ബറാസി എന്ന സിറിയന്‍ പൌരനേയും ഇയാളുടെ സഹായിയായ ഒരു ഫിലിപ്പിനോ യുവതിയെയും പിടികൂടിയത്.

2009 ലാണു പിടിക്കപ്പെട്ട സിറിയന്‍ പൌരന്‍ രാജ്യത്ത് പ്രവേശിച്ചത്. ഇയാള്‍ അനധികൃതമായി രാജ്യത്ത് താമസിച്ചുവരുകയായിരുന്നു. ലീദി അബാന്‍ ബാലിനാന്‍ജ്് എന്ന ഫിലിപ്പിനോ വനിത 15 മാസങ്ങള്‍ക്കു മുമ്പ് ജോലി ചെയ്തിരുന്ന സ്പോണ്‍സറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളല്ലാം നിര്‍വീര്യമാക്കിയശേഷം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രദേശമാകെ തകര്‍ക്കാന്‍ കഴിയുന്നത്ര ഉഗ്ര ശേഷിയുള്ളതാണു കണ്െടടുത്ത ഉപകരണങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദിലെ അല്‍ ജസീറ സ്ട്രീറ്റിലുള്ള പാര്‍പ്പിട കേന്ദ്രത്തില്‍നിന്ന് ആരെയും പിടികൂടിയിട്ടില്ലെങ്കിലും ബെല്‍റ്റ്് ബോംബണിഞ്ഞു സ്ഫോടനം നടത്തുന്നതിനുള്ള വസത്രങ്ങളും മറ്റു ഉപകരണങ്ങളും കണ്െടടുത്തു.

ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണന്ന് മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം