ഒരുമ പ്രവാസി വാട്സ്ആപ് ഗ്രൂപ്പ് സഹായം കൈമാറി
Monday, October 5, 2015 7:45 AM IST
ജിദ്ദ: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ കുന്ന്, തട്ടാരുമുണ്ട, മോരംപാടം നിവാസികളുടെ പ്രവാസികൂട്ടായ്മയായ ഒരുമ പ്രവാസി വാട്സ്ആപ് ഗ്രൂപ്പിന്റെ മറ്റൊരു സഹായഹസ്തം.

കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഒരുങ്ങുന്ന കാളികാവ് പഞ്ചായത്തിലെ പള്ളിശേരി സ്വദേശി നബീഹ് എന്ന പിഞ്ചുബാലന്റെ ചികില്‍സ ധന സഹായ ഫണ്ടിലേക്കു സ്വരൂപിച്ച തുക ഭാരവാഹികളായ ഷാജഹാന്‍, ബാവ, അഷ്റഫ് എന്നിവര്‍ക്കു ജിദ്ദയില്‍ കൈമാറി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍