ഓസ്ട്രിയയില്‍ തൊഴിലില്ലായ്മ രൂക്ഷം
Monday, October 5, 2015 4:17 AM IST
വിയന്ന: ഓസ്ട്രിയയിലെ സാമൂഹിക തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തു തൊഴിലില്ലായ്മ രൂക്ഷമാകുന്നു. സര്‍ക്കാര്‍ പരിശീലന പരിപാടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ പങ്കെടുക്കുന്ന തൊഴില്‍ രഹിതരുടെ സംഖ്യ 391,000 ആയി ഉയര്‍ന്നു. സെപ്റ്റംബര്‍ 2014 അപേക്ഷിച്ച് 6.1 ശതമാനം വര്‍ധനവാണു ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വര്‍ദ്ധനവ് 0.7 ശതമാനത്തില്‍ എത്തി. ഇപ്പോള്‍ അത് 8.3 ശതമാനമായി ഉയര്‍ന്നു. വിദേശികളും 50 വയസിനു മുകളിലുള്ള ആളുകളുമാണ് പ്രത്യേകിച്ച് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഇത്തരക്കാരുടെ ഇടയില്‍ 15 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ആരോഗ്യ സാമൂഹിക മേഖലയാണ് തൊട്ടുപിന്നില്‍. നിരക്ക് 12 ശതമാനം. നിര്‍മ്മാണ മേഖലയിലും സ്ഥിതി ഏതാണ്ട് ഇത് തന്നെയാണ്.

അതെ സമയം ഏതാണ്ട് 19,000 അംഗീകൃത അഭയാര്‍ഥികള്‍ ഓസ്ട്രിയ ജോലി അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ മൂന്നില്‍ രണ്ടു ഭാഗം വിയന്നയിലാണ് ജീവിക്കുന്നത്. സിറിയ, അഫ്ഗാനിസ്ഥാന്‍, റഷ്യഎന്നിവിടങ്ങളില നിന്നുള്ളവരാണ് കൂടുതലും. കഴിഞ്ഞ സെപ്റ്റംബര്‍ വച്ച് നോക്കുമ്പോള്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി