ഐഎഡിഒ വാര്‍ഷിക ബാങ്ക്വറ്റ് ഒക്ടോബര്‍ 25-ന്
Monday, October 5, 2015 4:16 AM IST
ഷിക്കാഗോ: 1980-ല്‍ സ്ഥാപിതമായതു മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ (ഐഎഡിഒ) വാര്‍ഷിക ബാങ്ക്വറ്റ് ഒക്ടോബര്‍ 25-നു ഞായറാഴ്ച നടത്തപ്പെടും. 5300 വെസ്റ് തൂഹി അവന്യൂവിലുള്ള ഹോളിഡേ ഇന്‍ നോര്‍ത്ത് ഷോര്‍ ഹോട്ടലാണ് ബാങ്ക്വറ്റിനു വേദിയാകുന്നത്. വൈകുന്നേരം 5.30-നു സോഷ്യല്‍ അവറോടുകൂടി ആരംഭിക്കുന്ന ബാങ്ക്വറ്റില്‍ തുടര്‍ന്നു ഡിന്നറും, അതിനു ശേഷം പൊതുസമ്മേളനത്തോടുകൂടി പര്യവസാനിക്കും.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃനിരയിലേക്ക് ഉയര്‍ന്നുവരുന്ന ഇന്‍ഡ്യന്‍ വംശജരായ ചിക്കാഗോ സിറ്റി കൌണ്‍സില്‍ മെമ്പര്‍ അമയാ പവാര്‍, എട്ടാം ഡിസ്ടിക്ടിറ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ കോ-ചെയറായിട്ടാണ് ഈവര്‍ഷത്തെ സമ്മേളനം നടത്തപ്പെടുന്നത്.

യുഎസ് കോണ്‍ഗ്രസിലെ ഏക ഇന്‍ഡ്യന്‍ വംശജനായ കാലിഫോര്‍ണയയില്‍ നിന്നുള്ള ഡോ. അമി ബേറ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ഇല്ലിനോയിയിലെ പ്രമുഖ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരിക്കും.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും, പിന്തുണയ്ക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള തുക പ്രസിഡന്റ്സ് സര്‍ക്കിള്‍- 5000 ഡോളര്‍, ഗവര്‍ണേഴ്സ് സര്‍ക്കിള്‍ - 2500 ഡോളര്‍, മേയേഴ്സ് സര്‍ക്കിള്‍ - 1000 ഡോളര്‍. ഡിന്നര്‍ ടിക്കറ്റ് (സിംഗിള്‍) -100 ഡോളര്‍ എന്നിങ്ങനെയാണ്.

പ്രസ്ഥാനത്തിന്റെ ഭാഗമാകുവാനും, വാര്‍ഷിക ബാങ്ക്വറ്റില്‍ പങ്കെടുക്കുവാനും ഇല്ലിനോയിയിലെ എല്ലാ ഇന്‍ഡ്യന്‍ വംശജരേയും ഐഎഡിഒ ഡയറക്ടര്‍ ബോര്‍ഡിനുവേണ്ടി പ്രസിഡന്റ് റാം വില്ലിവാളം, സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ സ്വാഗതം ചെയ്യുന്നു. ശമറീമാലൃശരമിറലാീരൃമശേരീൃഴ1980@ഴാമശഹ.രീാ -വഴി ബാങ്ക്വറ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ടോം കാലായില്‍ (വൈസ് പ്രസിഡന്റ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം