ഷിക്കാഗോയില്‍ നൈനയുടെ നേതൃത്വപരിശീലന സെമിനാര്‍
Saturday, October 3, 2015 8:42 AM IST
ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ നൈനയ്ക്ക് (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക) ലഭിച്ച ഗോര്‍ഡന്‍ ആന്‍ഡ് ബെറ്റിമൂര്‍ ഫൌണ്േടഷന്‍ ഗ്രാന്റ് വഴിയായുള്ള ആദ്യ നേതൃപരിശീലനം ഷിക്കാഗോയില്‍ നടന്നു. വിവിധ സംസ്ഥാനതല ചാപ്റ്ററുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

അര്‍ച്ചന ഫിലിപ്പ്, ജൂഡി പണിക്കര്‍, ആന്റോ പോള്‍ (ന്യൂയോര്‍ക്ക്), സിമി ജോസഫ് (ഇല്ലിനോയി), അലീഷ കുറ്റ്യാനി, ജെസി വര്‍ക്കി (സൌത്ത് ഫ്ളോറിഡ), റീന ജോണ്‍, ജെസി പോള്‍, ഹരിദാസ് തങ്കപ്പന്‍ (നോര്‍ത്ത് ടെക്സസ്), സുജയ ദേവരാജസമുദ്രം (നോര്‍ത്ത് കരോലിന), മെര്‍ലിന്‍ മെന്‍ഡോന്‍ക (ന്യൂജേഴ്സി), പൌളീന്‍ ആലൂക്കാരന്‍ (സെന്‍ട്രല്‍ ഫ്ളോറിഡ), ലില്ലി ആനിക്കാട്ട് (ജോര്‍ജിയ), ഏലി സാമുവേല്‍ (ഹൂസ്റണ്‍) എന്നിവരാണ് നേതൃപരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍.

11,12 തീയതികളില്‍ നടന്ന ഈ പരിശീലനത്തിന് പ്രശസ്ത നേതൃത്വ പരിശീലകയായ എയ്മി സാവേജ് നേതൃത്വം നല്‍കി.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജാക്കി മൈക്കള്‍, കുക്ക് കൌണ്ടി ചീഫ് നഴ്സിംഗ് ഓഫീസറും നൈനയുടെ എഡ്യൂക്കേഷന്‍ കോഓര്‍ഡിനേറ്ററുമായ ആഗ്നസ് തേരാടി, നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ എന്നിവര്‍ വിലയേറിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പരിശീലനത്തിനു മികവേകി.

പരിപാടിയുടെ കോഓര്‍ഡിനേറ്ററായ നാന്‍സി ഡിയാസ് വളരെ ഭംഗിയായി നടപടികള്‍ ക്രമീകരിച്ചു. ഇല്ലിനോയി ചാപ്റ്റര്‍ ഭാരവാഹികളായ മേഴ്സി കുര്യാക്കോസ്, റെജീന സേവ്യര്‍, ജൂബി വള്ളിക്കളം എന്നിവരും ഈ പരിശീലനത്തില്‍ സഹകരിച്ചു. ഉയര്‍ന്നുവരുന്ന നേതൃത്വനിരകളില്‍ വളരെ താത്പര്യത്തോടെ കടന്നുവന്ന തെരഞ്ഞെടുക്കപ്പെട്ട 14 പേരെ പ്രത്യേകം അനുമോദിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യുകയുണ്ടായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം