വടശേരിക്കര സംഗമം ഓഫ് യുഎസ്എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളും നടത്തി
Saturday, October 3, 2015 8:42 AM IST
ഷിക്കാഗോ: വടശേരിക്കര സംഗമം ഓഫ് യുഎസ്എയുടെ ആറാമത് പൊതുസമ്മേളമനവും ആഘോഷപരിപാടികളും സെപ്റ്റംബര്‍ 26-ന് ഗ്ളെന്‍ഓക്സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റസ്ററന്റില്‍ നടത്തി.

പ്രസിഡന്റ് ഐപ്പ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വടശേരിക്കര സ്വദേശിയും ഫൊക്കാന പ്രസിഡന്റുമായ ജോണ്‍ പി. ജോണ്‍ മുഖ്യാതിഥിയായിരുന്നു. മാത്യു ഉമ്മന്‍ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തടത്തില്‍ മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അനു തോമസ്, സിബി ഡേവിഡ്, സോമി മാത്യു, തടത്തില്‍ മത്തായി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാവായ ജോണ്‍ പി. ജോണിനെ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്ത ഗായകന്‍ കെ.എ. അലക്സാണ്ടര്‍ അവതരിപ്പിച്ച ഗാനസന്ധ്യ ചടങ്ങിനു മികവേകി. സാം ജേക്കബ് നന്ദി പറഞ്ഞു. തടത്തില്‍ മത്തായി എംസിയായി പ്രവര്‍ത്തിച്ചു.

2016-ലെ പുതിയ ഭാരവാഹികളായി മാത്യു മാമ്മന്‍ (പ്രസിഡന്റ്), ഐപ്പ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), തടത്തില്‍ മത്തായി (സെക്രട്ടറി), അനു തോമസ് (ട്രഷറര്‍), സുസന്‍ ഏബ്രഹാം (അക്കൌണ്ടന്റ്), അന്നമ്മ ഫിലിപ്പ് (കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം