ഫ്രാങ്ക്ഫര്‍ട്ടില്‍ ജപമാലതിരുനാള്‍ ഒക്ടോബര്‍ നാലിന്
Saturday, October 3, 2015 8:39 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജപമാലതിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ നാലിനു (ഞായര്‍) വൈകുന്നേരം നാലിനു ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു ഹാളില്‍ ഭക്തിനിര്‍ഭരമായ കൊന്തനമസ്കാരവും ഉണ്ടായിരിക്കും.

ജപമാലയുടെ രാജ്ഞിയായ മാതാവിനോടുള്ള പ്രത്യേകപ്രാര്‍ഥനാ സഹായങ്ങള്‍ യാചിക്കുവാന്‍ ഏവരേയും ആഘോഷങ്ങളിലേയ്ക്ക് ഫാ.ദേവദാസ് പോള്‍ സിഎംഎഫ് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 069 61000917, 015774381889.

സ്ഥലം: ട. അിീിശൌ ഗശൃരവല, അഹലഃമിറലൃൃമലൈ 25, 60489 എൃമിസളൌൃഞേöറലഹവലശാ.