സാഹിബാബാദ് ഹോളി ഏയ്ഞ്ചല്‍സ് പള്ളിയില്‍ തിരുനാളാഘോഷം ഒക്ടോബര്‍ നാലിന്
Saturday, October 3, 2015 6:04 AM IST
ന്യൂഡല്‍ഹി: സാഹിബാബാദ് ഹോളി ഏയ്ഞ്ചല്‍സ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെയും വിശുദ്ധ കാവല്‍ മാലാഖമാരുടെയും തിരുനാള്‍ ഒക്ടോബര്‍ നാലിനു (ഞായര്‍) ആഘോഷിക്കുന്നു.

വൈകുന്നേരം ആറിനു മോഹന്‍നഗറിലുള്ള ഹോളി ഏയ്ഞ്ചല്‍സ് ഇടവക ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മീററ്റ് ബിഷപ് ഡോ. ഫ്രാന്‍സിസ് കളിസ്റ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പൊതു സമ്മേളനം, കരിമരുന്നു കലാ പ്രകടനം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്