ഷിക്കാഗോ കെസിഎസ് സ്പോര്‍ട്സ് ഫോറം ക്രിക്കറ്റ് ടൂര്‍ണമെന്റ്: കൈപ്പുഴ ജേതാക്കള്‍
Saturday, October 3, 2015 6:01 AM IST
ഷിക്കാഗോ: കെസിഎസ് സ്പോര്‍ട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൈപ്പുഴ ടീം ചാമ്പ്യന്മാരായി. ഉഴവൂര്‍ ടീമിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ജസ്റിന്‍ മണിയാപറമ്പില്‍ ക്യാപ്റ്റനായ കൈപ്പുഴ ടീമില്‍, മോനായി മാക്കില്‍, ജയിംസ് വെട്ടിക്കാട്ടില്‍, ജോസ് മണക്കാട്ട്, ജോസ് ആനമല, ആനന്ദ് വെള്ളാപ്പള്ളില്‍, അമല്‍ വെള്ളാപ്പള്ളില്‍, അജോമോന്‍ പൂത്തുറയില്‍, ആല്‍സിന്‍ പുത്തേപൌറേട്ട് എന്നിവരായിരുന്നു മറ്റു കളിക്കാര്‍.

സൈബു കിഴക്കേക്കുറ്റ് ക്യാപ്റ്റനായ ഉഴവൂര്‍ ടീമില്‍ മനോജ് അമ്മായിക്കുന്നേല്‍, ജിസ്, ലൈജു, ജീവന്‍ തൊട്ടിക്കാട്ട്, ജിബിറ്റ് കിഴക്കേക്കുറ്റ്, ജോമോന്‍, നിതിന്‍, റോജി, സച്ചിന്‍, അജി എന്നിവരാണ് മറ്റു കളിക്കാര്‍.

ഡെസ് പ്ളെയിന്‍സിലെ ഡി പാര്‍ക്കില്‍ നടന്ന മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് ഫോറം ചെയര്‍മാന്‍ ഷിജു ചെറിയത്തില്‍, ജെസ്റിന്‍ തെങ്ങനാട്ട്, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റീഫന്‍ കിഴക്കേകുറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍