യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മേരി തോമസിനു താമ്പായില്‍ സ്വീകരണം
Saturday, October 3, 2015 3:08 AM IST
താമ്പാ, ഫ്ളോറിഡാ: അമേരിക്കയിലുടനീളം പടര്‍ന്നു കിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യന്‍ തലമുറയ്ക്ക്, മലയാണ്മയുടെ സാമൂഹിക പാരമ്പര്യങ്ങളോടൊപ്പം അമേരിക്കയുടെ സമൃദ്ധമായ രാഷ്ട്രീയ പാരമ്പര്യം മനസിലാക്കുന്നതിനും പങ്കുവെക്കുന്നതിനും അവസരം ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ ഒരു അമേരിക്കന്‍ മലയാളികൂടി രംഗത്തേക്ക്. ചിന്തകളിലും കാഴ്ചപ്പാടിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അതുല്യ പ്രതിഭകൂടിയായ മേരി തോമസാണ് മല്‍സരാര്‍ത്ഥി.

വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം കടന്നു കയറിയ ലതിക മേരി തോമസ് പ്രശസ്ത അഭിഭാഷകയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കൂടിയാണ്. അമേരിക്കന്‍ പ്രവാസജീവിതത്തിന്റെ രണ്ടാംതലമുറയില്‍പ്പെട്ട മേരി തോമസ് യു.എസ്. കോണ്‍ഗ്രസ് റ്റെല്ലഹസി രണ്ടാം കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ നിന്നുമാണ് മത്സരിക്കുന്നത്. 1972ല്‍ കേരളത്തില്‍ നിന്നും കുടിയേറിപ്പാര്‍ത്ത തോമസ് ദമ്പതികളുടെ പുത്രി മേരി തോമസ് പഠനത്തിലും തുടര്‍ന്ന് രാഷ്ട്രീയത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ഇപ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍ഡര്‍ അഫേഴ്സില്‍ ജനറല്‍ കൌണ്‍സില്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഭര്‍ത്താവ് ജോണ്‍ പുത്രന്‍ ലൂക്ക് എന്നിവരോടൊപ്പം കുടുംബസമ്മേതം റ്റെല്ലഹസിയില്‍ താമസം.

ഫ്ളോറിഡായിലെ താമ്പായിലുള്ള മാര്‍ ഗ്രിഗോറിയോസ് യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു സ്വീകരണം. കമാന്‍ഡര്‍ ജോര്‍ജ് കോരത്തിന്റെയും ഡോ.ജോര്‍ജ് തോമസിന്റെയും നേതൃത്വത്തില്‍ കൂടിയ സ്വീകരണയോഗത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളും സുഹൃത്തുക്കളും പങ്കുചേര്‍ന്നു.

അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനാലാപനം ഷെല്‍ബി, ശേബാ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് മുന്‍ ഫൊക്കാനാ പ്രസിഡന്റ് കമാന്‍ഡര്‍ ജോര്‍ജ് കോരത് സ്വാഗതം ആശംസിച്ചു. ഫോമാ മുന്‍ ആര്‍വിപി ജയിംസ് ഇല്ലക്കല്‍, ഫൊക്കാനാ ആര്‍.വി.പി.സണ്ണി മറ്റമന, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ പ്രസിഡന്റ് ഷീലാക്കുട്ടി, മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ പ്രസിഡന്റ് ജോമോന്‍ തെക്കേതൊട്ടിയില്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്നു ഡോ. ജോര്‍ജ് തോമസ് മേരി തോമസിനെ സദസിനു പരിചയപ്പെടുത്തി. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് കിഷോര്‍ പീറ്റര്‍ കൃതജ്ഞത അര്‍പ്പിച്ചു.

പരിപാടികളുടെ വിജയത്തിനായി താഴെപ്പറയുന്നവരുടെ വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു. സജി കരിമ്പന്നൂര്‍, ഡെന്നി ഊരാളില്‍, ജോസ്മോന്‍ തത്തംകുളം, ജയ്മോന്‍ തോമസ്, ഡോ.കെ.റ്റി.ജോണ്‍, ബിജോയ് ജേക്കബ്, സാജന്‍ കോരത്, വറുഗീസ് മാണി, സോണി കുളങ്ങര, ടോമി മ്യാല്‍ക്കരപ്പുറത്ത്, സ്റീഫന്‍ മറ്റത്തില്‍പ്പറമ്പില്‍, ജേക്കബ് മാണിപ്പറമ്പില്‍, ജോസ് ഉപ്പൂട്ടില്‍, തോമസ് വെട്ടുപാറപ്പുറത്ത്്, ബാബു തണ്ടാശ്ശേരി, ജയിംസ് മുകളേല്‍, ട്രീസാ തെക്കനാട്ട്, ജിമ്മി ചക്കാലക്കല്‍, ജോണ്‍സണ്‍ പട്രിക്കമ്പറബില്‍, ആനിതെക്ക്, മാത്യു ചാക്കോ, ഷാജു ഔസേഫ്, ആന്റണി സ്കറിയാ, ഐസക് തോമസ്, ഡോ.ടോം തോമസ്, ജോര്‍ജ് ഫിലിപ്പ്, പി.പി.ചെറിയാന്‍, ഏബ്രഹാം ജോസഫ്, ഏബ്രഹാം പി. ചാക്കോ, രവി നായര്‍, തോമസ് ഏബ്രഹാം, ഡോ.എം.പി.രവീന്ദ്രനാഥന്‍, റ്റി. ഉണ്ണികൃഷ്ണന്‍, സാല്‍മോന്‍ മാത്യു, കോശി മാമ്മന്‍, ജോയി കുര്യന്‍, ബാബു ജോസഫ്, ബാബുപോള്‍, തോമസ് വലിയവീടല്‍, ജോണ്‍ കല്ലോലിക്കല്‍. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം