പ്രവാസി ചാനല്‍ ഉദ്ഘാടനവും നാമി അവാര്‍ഡ് നിശയും: പ്രവാസി ചാനല്‍ സംപ്രേഷണം സെപ്റ്റംബര്‍ മൂന്നിന്
Friday, October 2, 2015 8:16 AM IST
ന്യൂയോര്‍ക്ക്: പ്രവാസി ചാനല്‍ ഔപചാരിക ഉദ്ഘാടനവും പ്രഥമ നാമി അവാര്‍ഡ് നിശയും ലോക പ്രേക്ഷകര്‍ക്കായി സെപ്റ്റംബര്‍ മൂന്നിനു (ശനി) പ്രവാസി ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. അമേരിക്കന്‍ സമയം വൈകുന്നേരം ആറിനും ഞായറാഴ്ച രാവിലെ 8.30 നുമാണ് സംപ്രേക്ഷണം. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ഉള്ളവര്‍ക്കായി ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം ആറിനു കാണാവുന്നതാണ്.

യുണൈറ്റഡ് മീഡിയ ഐപിടിവി വിതരണ ശൃംഖല വഴി ലോകമെമ്പാടും പരിപാടി കാണാവുന്നതാണ്. കൂടാതെ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഓണ്‍ലൈന്‍ വഴിയോ ശജവീില, ശജമറ, അിറൃീശറ അല്ലെങ്കില്‍ ഏതു സ്മാര്‍ട്ട് ഫോണിലൂടെയും തത്സമയ സംപ്രേക്ഷണം ംംം.ുൃമ്മശെരവമിിലഹ.രീാ വഴി ആസ്വദിക്കാവുന്നതാണ്.