ഇന്ത്യന്‍ മീഡിയ അബുദാബി രക്തദാന ക്യാമ്പ് നടത്തി
Friday, October 2, 2015 5:07 AM IST
അബുദാബി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ മീഡിയ അബുദാബി ഖാലിദിയയിലെ ബ്ളഡ് ബാങ്കില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ പങ്കെടുത്തു.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സാമൂഹികകാര്യ വിഭാഗം ഫസ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം രക്തം ദാനം ചെയ്തു. എംഎല്‍എമാരായ വി.ടി. ബലറാം, കെ.എം. ഷാജി, അബുദാബി ബ്ളഡ് ബാങ്ക് പ്രതിനിധി ഡോ. മറീന കാസിം അല്‍ ബസ്താക്കി, ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ജോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ ദേശിയ രക്തദാന ദിനത്തില്‍ രക്തദാനം ചെയ്തവര്‍ക്കെല്ലാം ഓള്‍ കേരള ബ്ളഡ് ഡൊണേഴ്സ് അസോസിയേഷന്റെ പ്രത്യേക പ്രിവിലേജ് കാര്‍ഡും സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ ഭാരവാഹികളായ പി.എം. അബ്ദുള്‍ റഹ്മാന്‍, ടി.പി. ഗംഗാധരന്‍, അഹ്മദ്കുട്ടി, മുനീര്‍ പാണ്ട്യാല എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള