മാപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, October 2, 2015 4:58 AM IST
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്പോര്‍ട്സ് ചെയര്‍മാന്‍ സാക് മാത്യുസണ്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കുന്ന മത്സരത്തില്‍ ഷിക്കാഗോ, ഡളസ്, ഹൂസ്റണ്‍, പെന്‍സില്‍വേനിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയ, മേരിലാന്‍ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നതാണ്. ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലം: ചീൃവേലമ ഞമരൂൌല & എശില ഇലിലൃേ, ഗൃലംീംി ഞറ & ഏൃമിറ അ്ല, ജവശഹമറലഹുവശമ, ജഅ 19115.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (267 980 7923), ഡാനിയേല്‍ പി. തോമസ് (215 681 7777), സിജു ജോണ്‍ (267 496 2080), ജോണ്‍സണ്‍ മാത്യു (215 740 9486), സാക് മാത്യുസണ്‍ (267 251 5094), സോബി ഇട്ടി (267 888 1373). സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം