ഗോള്‍പ്പട്ടികയില്‍ അഞ്ഞൂറ് തികച്ച് ക്രിസ്റ്യാനോ
Thursday, October 1, 2015 8:04 AM IST
സ്റ്റോക്ക്ഹോം: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രഫഷണല്‍ കരിയറില്‍ അഞ്ഞൂറു ഗോള്‍ പിന്നിട്ടു.

ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സ്വീഡിഷ് ടീം മാല്‍മോയ്ക്കെതിരേ നേടിയ ആദ്യ ഗോളിലാണ് ക്രിസ്റ്റ്യാനോ മാജിക് നമ്പറിലെത്തിയത്. രണ്ടാം ഗോളോടെ റയലിന്റെ ഓള്‍ ടൈം ടോപ് സ്കോറര്‍ എന്ന റൌളിന്റെ റിക്കാര്‍ഡിനു ഒപ്പമെത്തുകയും ചെയ്തു.

ചാമ്പ്യന്‍സ് ലീഗ് കരിയറില്‍ ക്രിസ്റ്യാനോയുടെ എണ്‍പത്തൊന്നാമത്തെയും എണ്‍പത്തിരണ്ടാമത്തെയും ഗോളുകളായിരുന്നു ഇവ. മത്സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ടു ഗോളിനു ജയിക്കുകയും ചെയ്തു.

ആകെ 753 പ്രഫഷണല്‍ മത്സരങ്ങളാണു ക്രിസ്റ്യാനോ പൂര്‍ത്തിയാക്കിയത്. ഇതില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനായി 118 ഗോളടിച്ചു. സ്പോര്‍ട്ടിംഗിനായി അഞ്ചും പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി അമ്പത്തഞ്ചും ഗോളടിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍