വേള്‍ഡ് അയ്യപ്പ സേവ ട്രസ്റിന്റ അഭിമുഖ്യത്തില്‍ ന്യൂയോര്‍കില്‍ അയ്യപ്പക്ഷേത്രം
Thursday, October 1, 2015 8:03 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അയ്യപ്പഭക്തരുടെ ചിരകാലഭിലഷം പുവണിയുന്നു. വേള്‍ഡ് അയ്യപ്പ സേവ ട്രസ്റിന്റെ നേതൃത്വത്തില്‍ ധര്‍മ ശാസ്താവിന്റെ അമേരിക്കയിലെ ആദ്യത്തെ അയ്യപ്പസ്വാമി ക്ഷേത്രം ന്യൂയോര്‍ക്കിലെ വെസ്റ് ചെസ്ററില്‍ നവംബര്‍ 14, 15 തീയതികളില്‍ ബാലാലയ പ്രതിഷ്ഠാ കര്‍മത്തോടെ ആരംഭിക്കും.

ശ്രീഅയ്യപ്പ സ്വാമിക്കൊപ്പം നാട്ടില്‍നിന്നു കൊണ്ടുവരുന്ന ഗണപതിയുടെയും ഹനുമാന്റെയും വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. ബാലാലയ പ്രതിഷ്ഠാകര്‍മം നടത്തുന്നതിനായി സതീഷ് ശര്‍മയുടെ നേതൃത്വത്തില്‍ വിവിധ പൂജാരിമാര്‍ മംഗള കര്‍മം സാക്ഷാത്കരിക്കും. വിഗ്രഹ സ്പോണ്‍സര്‍ഷിപ്പ്, വിളക്കു സമര്‍പ്പണം, വിവിധ പൂജകള്‍, കാര്‍ പൂജ, നാമകരണം, ചോറുണ്, അഭിഷേകം, പിടിയരി തുടങ്ങി നിരവധി വഴിപാടുകള്‍ക്കുള്ള സൌകര്യങ്ങള്‍ ചെയ്തു വരുന്നു. നിത്യേന ഭജനയും വിജ്ഞാന പ്രഭാഷണവും മുഖ്യ അജണ്ടയില്‍ ഉള്ളതായി ഗുരുസ്വാമി അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡോ. പത്മ്ജ പ്രേമിന്റെ നേതൃത്വത്തില്‍ മഹിളാ വിഭാഗം പ്രസാദ വിതരണവും അന്നദാനവും എല്ലാ ദിവസവും നടന്നു വരുന്നു.

ന്യൂയോര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരുടേയും ഇതര മതസ്ഥരുടേയും സഹകരണം വാസ്റന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം